നടൻ ആമിർഖാനും കിരൺ റാവുവും വേർപിരിഞ്ഞു

Web Desk
1 Min Read

മുംബൈ: 15 വർഷം നീണ്ട വിവാഹ ജീവിതത്തോട് വിടപറഞ്ഞ് ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും. ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

city exchange

ഒന്നിച്ച് തന്നെ ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവർത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും കുറിപ്പിൽ പറയുന്നു. നടി റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാൻ, സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകൻ. റീന ദത്തയിൽ ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളും ആമിറിനുണ്ട്. ഈയിടെയായിരുന്നു ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്.

Share This Article
Leave a Comment
error: Content is protected !!