വാണിജ്യ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപ

Web Desk
1 Min Read

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. പതിവുപോലെ ഇത്തവണയും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ്. 1.32 ലക്ഷം കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

city exchange

2020-21 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ആണ്. 34,402 കോടിരൂപയുടെ വായ്പകളാണ് ബാങ്ക് എഴുതിത്തള്ളിയത്. യൂണിയന്‍ ബാങ്ക് 16,983 കോടി, പി എന്‍ ബി 15,877 കോടി എന്നിങ്ങനെയാണ് കണക്ക്.

സ്വകാര്യ മേഖലയില്‍ 12,018 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് മുന്നില്‍. ഐ സി ഐ സി ഐ ബാങ്കിനിത് 9,507 കോടിയും എച്ച് ഡി എഫ് സി ബാങ്കിന് 9,289 കോടി രൂപയുമാണ്. 2021 ഡിസംബര്‍ 31-ലെ കണക്കുപ്രകാരം 5.60 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി. 2018 മാര്‍ച്ച് 31ന് ഇത് 8.96 ലക്ഷം കോടി രൂപയായിരുന്നു.

- Advertisement -
Ad image

റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖല ബാങ്കുകള്‍ 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ കാലയളവില്‍ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. ഈ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി കൂടുതല്‍ വായ്പാത്തുക എഴുതിത്തള്ളിയത് എസ് ബി ഐയാണ്. ആകെ 1.46 ലക്ഷം കോടി രൂപ. പി എന്‍ ബി 58,397 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 49,986 കോടി രൂപയും യൂണിയന്‍ ബാങ്ക് 49,449 കോടിയും എഴുതിത്തള്ളി.

TAGGED:
Share This Article
Leave a Comment
error: Content is protected !!