സഹപാഠിക്കൊരു കൂരയൊരുക്കി ഹിമായത്ത് എന്‍ എസ് എസ്

Web Desk
1 Min Read

കോഴിക്കോട്: ഹിമായത്തുല്‍ ഇസ്‌ലാം എച്ച് എസ് സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ സ്‌ക്രാപ് ചാലഞ്ചിലൂടെയും പായസം ചാലഞ്ചിലൂടെയും സമാഹരിച്ച തുക കൊണ്ട് സഹപാഠിക്കൊരു സ്‌നേഹ വീട് പദ്ധതി പ്രകാരം നിര്‍മ്മിച്ച എഴാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.

city exchange

വലിയങ്ങാടി വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് കോഴിക്കോട് ജില്ല സൗത്ത് കോര്‍ഡിനേറ്റര്‍ എം കെ ഫൈസല്‍ എന്‍ എസ് എസ് സന്ദേശം നല്‍കി. പ്രോഗ്രാം ഓഫീസര്‍ എസ് സര്‍ഷാര്‍ അലി റിപ്പേര്‍ട്ട് അവതരപ്പിച്ചു.

സ്‌കൂള്‍ മാനേജര്‍ കെ ഹസ്സന്‍കോയ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എസ് പി സലിം, ഹെഡ്മാസ്റ്റര്‍ വി കെ ഫൈസല്‍, സ്റ്റാഫ് സികട്ടറി പി കെ അബ്ദുല്‍ സലാം, നുറുദ്ദീന്‍ മാസ്റ്റര്‍, ഹാഷിം കടാക്കലകം, യു അബ്ദുറഹിമാന്‍, വളണ്ടിയര്‍ ലീഡര്‍ ഷൈഖ വാണിശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

പ്രിന്‍സിപ്പാള്‍ മുഹമ്മദ് ബഷീര്‍ ടി പി സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ഫാരിസ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!