വനിതാദിനത്തില്‍ എം എം ക്യു യോഗ സെഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സജീവമായ ഖത്തറിലെ വനിതാ കൂട്ടായ്മ മെറാക്കി മെസ്‌ഡൈയിംസ് ഖത്തര്‍ (എം എം ക്യു) അംഗങ്ങള്‍ക്ക് വനിതാദിനാഘോഷത്തിന്റെ ഭാഗമായി യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു.

city exchange

യോഗ പരിശീലകരായ ഡോ. ഫിറോഷിയ റസീല്‍, നിഖിത ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡണ്ട് തസ്ലീന ജലീല്‍ അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്ലാസ്സില്‍ മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ച്
ബോധവാന്മാരാവേണ്ടതിന്റെ ആവശ്യകത കോര്‍ഡിനേറ്റര്‍ ഷംല ജഹ്ഫര്‍ എടുത്തു പറഞ്ഞു.

പരിപാടിയില്‍ റബീബ അന്‍വര്‍ സ്വാഗതം ആശംസിച്ചു. സെബ, ഷിഫ്‌ന ജില്‍സ്, സലീഖ അംജദ്, ഷെല്‍ന ഷെജില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തന്‍സി നന്ദി പ്രകാശനം നടത്തി.

Share This Article
Leave a Comment
error: Content is protected !!