

ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേക്ക് മിക്‌സിങ് നടത്തി. ക്രിസ്മസിന്് മുന്നോടിയായി പാചകപ്പുരയില്‍ കേക്കുകള്‍ പിറവിയെടുക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്‌സിങ്.

ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഗ്രാന്‍ഡ് ഫ്രഷ് ബേക്കറിയിലാണ് 750 കിലോ കേക്കുകള്‍ക്കുള്ള മിസ്‌കിംഗ് നടത്തിയത്. ഉണക്ക മുന്തിരി, ഈത്തപ്പഴം, ചെറി, പപ്പായ, അണ്ടിപ്പരിപ്പ്, ഗരംമസാല, പഞ്ചസാര, ഓറഞ്ച്, ലെമണ്‍, എസ്സെന്‍സ് തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ത്താണ് രുചികരമായ കേക്ക് തയ്യാറാക്കുന്നത്.

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു കേക്ക് മിക്‌സിങ്. മറ്റു മാനേജ്‌മെന്റ് അംഗങ്ങളും സീനിയര്‍ സ്റ്റാഫുകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ക്രിസ്്മസിനോടനുബന്ധിച്ചു വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള രുചിയൂറും കേക്കുകള്‍ മികച്ച വിലയില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റിലും പ്രദര്‍ശനവും വില്‍പനയും ആരംഭിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

