

തൃശൂര്‍: ഖത്തറിലെയും ദുബായിലേയും എവെന്‍സ് ഗരൂപ്പ് ഓഫ് കമ്പനീസ് ഉടമ കൊടുങ്ങല്ലൂര്‍ കാര കറുകപ്പാടത്ത് ഉടുമംചാലില്‍ നാസര്‍ കറുകപ്പാടത്തിന്റേയും ഷൈല നാസറിന്റേയും മകള്‍ നിഷ്‌ല നാസറും തൃശൂര്‍ മേനിലകത്ത് ഹൗസില്‍ നൂറുദ്ദീന്‍ ബാബുവിന്റേയും ആരിഫ നൂറുദ്ദീന്റേയും മകന്‍ നിഹാദ് നൂറുദ്ദീനും വിവാഹിതരായി.

ഇരിങ്ങാലക്കുട എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നിക്കാഹിന് പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പ്രവാസി ബന്ധു അഹമ്മദ്, പി വി അബ്ദുല്‍ വഹാബ്, ഉസ്മാന്‍ അല്‍ മുഫ്ത, അശ്‌റഫ് അലി ലുലു, ഫ്‌ളറേ ഹസ്സന്‍ ഹാജി തുടങ്ങി സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
