പ്രവാചക നിന്ദ; റാഞ്ചിയില്‍ വെടിവെയ്പില്‍ രണ്ടുപേര്‍ മരിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: പ്രവാചകനെ നിന്ദിച്ച് ബി ജെ പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തിനെതിരെയുണ്ടായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ രണ്ടുപേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പില്‍ പരുക്കേറ്റവരാണ് മരിച്ചത്.

city exchange

ഇസ്ലാംനഗര്‍ സ്വദേശി മൊബാസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗറിലെ സാഹില്‍ എന്നിവരാണ് മരിച്ചത്. റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്ലിംകളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ പത്തിലേറെ നാട്ടുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 12 പൊലീസുകാര്‍ക്കും പരുക്കുണ്ട്. സീനിയര്‍ പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ഝായ്ക്ക് ഗുരുതരമായി പരിക്കേറ്റു.

റാഞ്ചി മെയിന്‍ റോഡിലും ഡെയ് ലി മാര്‍ക്കറ്റ് ഏരിയയിലും ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!