Connect with us

Entertainment

ഹെഡ്മാസ്റ്റര്‍ പുരോഗമിക്കുന്നു

Published

on


തിരുവനന്തപുരം: ചാനല്‍ ഫൈവ്‌ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച് രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന ‘ഹെഡ്മാസ്റ്റര്‍’ തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ കാരൂറിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഹെഡ്മാസ്റ്റര്‍.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യനാളുകളില്‍ സ്‌കൂള്‍ അധ്യാപകര്‍ അനുഭവിച്ച ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തില്‍ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടിവന്ന ഒരധ്യാപകന്റെ ജീവിത കാഴ്ച്ചകളിലൂടെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. മലയാളത്തിലെ ഏഴ് പ്രഗത്ഭ സംവിധായകര്‍ ഒത്തുചേരുന്ന ചിത്രമെന്ന സവിശേഷതയും ഹെഡ്മാസ്റ്ററിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്ന രാജീവ്‌നാഥിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ശ്രീലാല്‍ ദേവരാജ് (സുഭദ്രം), തിരക്കഥാകൃത്ത് കെ ബി വേണു (ആഗസ്റ്റ് ക്ലബ്ബ്), നടന്മാരായ മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബു ഗംഗാധരന്‍ (പ്രെയ്‌സ് ദി ലോര്‍ഡ്, രുദ്രസിംഹാസനം), ആര്‍ട്ട് ഡയറക്ടര്‍ ആര്‍ കെ (അന്തിവെയിലിലെ പൊന്ന്, ഫുട്‌ബോള്‍) തുടങ്ങിയവര്‍ ഒത്തുചേരുന്നു. ആര്‍ കെ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വര്‍ഷത്തിലെത്തി നില്ക്കുകയാണെന്ന അസുലഭനേട്ടവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. കാവാലം ശ്രീകുമാര്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹെഡ്മാസ്റ്ററിന് സ്വന്തം.

head

തമ്പി ആന്റണി, ബാബു ആന്റണി, നടി ജലജയുടെ മകള്‍ ദേവി, സഞ്ജു ശിവറാം, ജഗദീഷ്, മധുപാല്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, കഴക്കൂട്ടം പ്രേംകുമാര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകന്‍ ആകാശ് രാജ്, കാലടി ജയന്‍, പുജപ്പുര രാധാകൃഷ്ണന്‍, മഞ്ജു പിള്ള, സേതുലക്ഷ്മി, മിനി, ജയന്തി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍- ചാനല്‍ ഫൈവ്, സംവിധാനം- രാജീവ് നാഥ്, നിര്‍മ്മാണം- ശ്രീലാല്‍ ദേവരാജ്, തിരക്കഥ- രാജീവ് നാഥ്, കെ ബി വേണു, ഛായാഗ്രഹണം- പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ്- ബീനാപോള്‍, ഗാനരചന- പ്രഭാവര്‍മ്മ, സംഗീതം- കാവാലം ശ്രീകുമാര്‍, ആലാപനം- പി ജയചന്ദ്രന്‍, നിത്യ മാമ്മന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബു ഗംഗാധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനക്കുന്ന്, കല- ആര്‍ കെ, കോസ്റ്റ്യും- തമ്പി ആര്യനാട്, ചമയം- ബിനു കരുമം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ മണക്കാട്, സ്റ്റില്‍സ്- വി വി എസ് ബാബു, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

error: Content is protected !!