Featured
യു എ ഇയിലെ ഹൂതി ആക്രമണം: മരിച്ചത് പഞ്ചാബ് സ്വദേശികള്‍
അബൂദാബി: യു എ ഇ തലസ്ഥാന നഗരിയില്‍ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാര്‍ പഞ്ചാബ് സ്വദേശികള്‍. ഇവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ട്വിറ്ററിലൂടെ യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു.


പഞ്ചാബുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മരിച്ചവരില്‍ മലയാളികളുണ്ടെന്ന രീതിയില്‍ നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. അംബാസഡറുടെ അറിയിപ്പോടെ ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കയാണ്.

ഹൂത്തി ആക്രമണത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഇതില്‍ ഒരാള്‍ പാകിസ്താനിയാണ്. ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.





