ഭൂകമ്പം; ഖത്തറിലെ രണ്ടാം മെഡിക്കല്‍ സംഘം സിറിയയിലേക്ക്

Web Desk
0 Min Read

ദോഹ: ഭൂകമ്പത്തെ അതിജീവിച്ച് ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് രണ്ടാമത്തെ സന്നദ്ധ മെഡിക്കല്‍ സംഘം സിറിയയിലേക്ക്. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

13 വോളണ്ടിയര്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘം വടക്കന്‍ സിറിയയിലേക്ക് പോകുന്നതിന് തുര്‍ക്കിയില്‍ എത്തിയതായി ഖത്തര്‍ റെഡ് ക്രസന്റ് അറിയിച്ചു. ഈ ഡോക്ടര്‍മാര്‍ വിവിധ ശസ്ത്രക്രിയകളും മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളും കൈകാര്യം ചെയ്യുന്നവരാണ്. കൂടാതെ സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്ന വൈദഗ്ധ്യവും ഉണ്ട്.

വടക്കന്‍ സിറിയയിലെ ആശുപത്രികളില്‍ ഇപ്പോള്‍ അതിലോലമായ ശസ്ത്രക്രിയകള്‍ നടത്തുന്ന എട്ട് ഡോക്ടര്‍മാരുടെ ആദ്യ ടീമിനൊപ്പം രണ്ടാമത്തെ മെഡിക്കല്‍ സംഘവും ചേരും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!