

ദോഹ: നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയ അസംബ്ലിയോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ വിവിധ ക്ലാസുകളില്‍ അധ്യാപകരായെത്തി ക്ലാസുകള്‍ നയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവം പകരാന്‍ പ്രസ്തുത ക്ലാസുകള്‍ സഹായകരമായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷിഹാബുദ്ദിന്‍ എം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് മുഖ്യപ്രഭാഷകരായി.


വൈസ് പ്രിന്‍സിപ്പല്‍സ് ജയ്‌മോന്‍ ജോയ്, റോബിന്‍ കെ ജോസ് എന്നിവര്‍ അധ്യാപക ദിന സന്ദേശം കൈമാറി. ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന മികച്ച അധ്യാപക പുരസ്‌ക്കാരത്തിന് അര്‍ഹരായ ഗണിതശാസ്ത്ര വിഭാഗം അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍, ശാസ്ത്രവിഭാഗം അധ്യാപക ഫര്‍ഹീന്‍ എന്നിവരെ അഭിനന്ദിച്ചു. തുടര്‍ന്ന് സംഗീതത്തിന്റേയും നൃത്ത നൃത്യേതര ഇനങ്ങളുടേയും മാസ്മരിക പ്രകടനങ്ങളുമായി അധ്യാപകര്‍ വിവിധ കലാ- സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ ഹെഡ് ഓഫ് സെക്ഷന്‍സ് നിസാര്‍ കെ, മുഹമ്മദ് ഹസ്സന്‍, പദ്മ അരവിന്ദ്, ധന്യ ലിന്റോ, അസ്മ റോഷന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
