

കൊച്ചി: പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഒന്‍പതാം തിയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡിലുള്ള ഭാരത് ടൂറിസ്റ്റ് ഹോം ഹാളില്‍ നടക്കും.

ഇന്ത്യയില്‍ പ്രവാസി സമൂഹത്തിനെ പരിരക്ഷിക്കുവാനുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി കേരളം ചരിത്രം കുറിച്ചു. പെന്‍ഷന്‍ സമൂഹത്തിന്റെ ഇന്ത്യയിലെ ആദ്യ സംഘടന ശക്തിയും കേരളത്തില്‍ രൂപം കൊണ്ട് മൂന്നു വര്‍ഷം തികയുന്നു. 1988ല്‍ ഇന്ത്യയില്‍ ആദ്യ പ്രവാസി സംഘാടനത്തിന്റെ ശക്തിയായി മാറി ചരിത്രത്തിന്റെ ഭാഗമായ ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്റെ സ്ഥാപകനായ പ്രവാസി ബന്ധു ഡോ എസ് അഹമ്മദ് എന്ന കര്‍മ്മയോഗിയാണ് പ്രവാസി പെന്‍ഷന്‍ സംഘാടനത്തിന്റെയും ശില്പിയും നേതൃത്വ നായകനും.

1988 മുതലുള്ള അഹമ്മദിന്റെ ധീരമായ പ്രവര്‍ത്തന വിജയങ്ങളാണ് ഇന്നു കാണുന്ന പ്രവാസി ക്ഷേമ പദ്ധതികള്‍. ഒറ്റയാന്‍ പട്ടാളം പോലെ പൊരുതി 1996ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയെ കൊണ്ട് നോര്‍ക്കാ വകുപ്പ് രൂപീകരിച്ചതിലൂടെ കേരളത്തില്‍ പ്രവാസി സമൂഹത്തിന് അംഗീകാരം ലഭിച്ചു. തുടര്‍ച്ചയായി പിന്നെ പലതും നേടിയെടുത്ത്. ഇപ്പോള്‍ 60 വയസ് കഴിഞ്ഞ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഉദാത്തമായ ക്ഷേമ പദ്ധതി നടപ്പിലാക്കിയതിന്റെ പിന്നിലും പ്രവാസി ബന്ധു അഹമ്മദിന്റെ കഠിനമായ യത്‌നങ്ങളും നേതൃത്വവുമാണ്.
മൂന്നു കൊല്ലം കൊണ്ട് 11 ജില്ലകളില്‍ വേരുറപ്പിച്ച പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ പുതിയ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ എത്തിച്ചേരും.

