
കൊച്ചി: കൊച്ചി മെട്രോ ട്രാക്കില്‍ ആദ്യ ആത്മഹത്യ. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.

തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ ടിക്കറ്റെടുത്ത് കയറിയ യുവാവ് ട്രാക്കിലിറങ്ങി താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലിറങ്ങി നടന്ന യുവാവിനെ ജീവനക്കാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഉടന്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
മെട്രോ ലൈനിന് താഴെ ഫയര്‍ഫോഴ്സ് വല വിരിച്ചെങ്കിലും വലയില്‍ വീഴാത്ത രീതിയില്‍ താഴേക്ക് ചാടിയ നിസാര്‍ കൈകള്‍ കുത്തി വീഴുകയും പിന്നാലെ തല ഇടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മെട്രൊ സര്‍വീസ് തടസപ്പെട്ടു.

