പൊതുധാര്‍മികത ലംഘിച്ച് നാല് മസാജ് സെന്ററുകള്‍ക്ക് പിഴ

Web Desk
0 Min Read

ദോഹ: പൊതു ധാര്‍മികത ലംഘിക്കുന്നതും രാജ്യത്തെ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്തതുമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നാല് ഹെല്‍ത്ത് ക്ലബ്ബുകള്‍ (മസാജ് സെന്ററുകള്‍)ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നിയമലംഘന പിഴ ചുമത്തി.

city exchange

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (2) പ്രകാരമാണ് നടപടി.

ലംഘന റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

പരിശോധനാ കാമ്പെയ്നുകള്‍ തുടരുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നീതിയുക്തവുമായ വാണിജ്യ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!