NEWS
സംസ്ഥാന പാതയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത് വലിയപറമ്പില്‍ വാഹനാപകടം. ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.


മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ ആണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു റോഡിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക വിവരം.

പന്നിക്കോട് സ്വദേശി പാറമ്മല്‍ അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.


സംഭവം നടന്ന ഉടനെ എന്റെ മുക്കം ഗോതമ്പ് റോഡ് ആംബുലന്‍സില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും ആശുപത്രിയില്‍ വെച്ച് അശ്വിന്‍ മരിക്കുകയായിരുന്നു. എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേന പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


