കെ.സുധാകരന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ആലപ്പുഴ: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

city exchange

10 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും പ്രതികരിക്കാന്‍ തയാറായില്ല.അഞ്ച് വര്‍ഷത്തിന് ശേഷമാണ് കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നയാള്‍ വെള്ളാപ്പള്ളിയെ കാണാന്‍ എത്തുന്നത്. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സന്ദര്‍ശനത്തിന് തയാറായിരുന്നില്ല. രമേശ് ചെന്നിത്തലയാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍.

Share This Article
Leave a Comment
error: Content is protected !!