അഞ്ജന ശശിയുടെ പോരാട്ടത്തിന് പിന്തുണ: കെ യു ഡബ്ല്യൂ ജെ

Web Desk
1 Min Read

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ അഞ്ജന ശശിക്ക് മാതൃഭൂമിയില്‍ നിന്നും രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നേതൃത്വം പറഞ്ഞു. പത്രപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തന്റെ സ്ത്രീത്വത്തേയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നതും വിവേചനപരവുമായ പ്രവര്‍ത്തികള്‍ നിരന്തരം നേരിടേണ്ടി വന്നതു കൊണ്ടാണ് അഞ്ജന പ്രതിഷേധിച്ച് രാജി നല്‍കിയത്.

city exchange

എച്ച് ആര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ജി ആനന്ദിന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത മാനസിക പീഡനവും വിവേചന നിലപാടും ഭീഷണിയും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം കാണാന്‍ തയ്യാറായില്ല.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ആകെയും ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള മാതൃഭൂമിയുടെയും അന്തസ് ഉയര്‍ത്തി പിടിക്കുന്ന കര്‍ശന തിരുത്തല്‍ നടപടിക്ക് മാനേജ്‌മെന്റ് തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ഈ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനായുള്ള അഞ്ജന ശശിയുടെ പോരാട്ടത്തിന് യൂണിയന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!