സതീശന്‍ പാച്ചേനി അന്തരിച്ചു

Web Desk
1 Min Read

കണ്ണൂര്‍: കെ പി സി സി അംഗവും കണ്ണൂര്‍ ഡി സി സി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസ്സായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് 19ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നു.

city exchange

അഞ്ചു തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭയിലേക്കും മത്സരിച്ച സതീശന്‍ പാച്ചേനി കെ പി സി സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷകത്തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടേയും മൂത്തമനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.

തളിപ്പറമ്പ് അര്‍ബന്‍ കോ- ഓപറേറ്റീവ് ബാങ്കില്‍ ജീവനക്കാരിയായ കെ വി റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍, സാനിയ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!