ഫിന്‍പ്രൂവ് ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

ആലപ്പുഴ: ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് സ്‌കില്‍ ട്രെയിനിങ് സ്ഥാപനമായ ഫിന്‍പ്രൂവ് ലേര്‍ണിംഗിന്റെ ആലപ്പുഴ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ തയ്യാറാക്കിയ മള്‍ട്ടിമീഡിയ ക്ലാസ്‌റൂം ഉള്‍പ്പടെയുള്ള സെന്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എം പി എ എം ആരിഫ് നിര്‍വഹിച്ചു. വഴിച്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു തോമസ് കളരിക്കല്‍ പങ്കെടുത്തു.

city exchange

ആലപ്പുഴ സെന്റര്‍ ഹെഡ് സ്മിത എബ്രഹാം, സി എ എബ്രഹാം ജോസഫ്, ഫിന്‍പ്രൂവ് സി ഇ ഒ ആനന്ദ് കുമാര്‍, സി എഫ് ഒ ആഷ്‌ന പിള്ള, സി ഒ ഒ ഫിലിപ്പ് ലൂക്ക്, സി ടി ഒ എബിന്‍ വര്‍ഗീസ്, ജി എം പ്രീത പി കെ, സി ജി ഒ ശ്രീഹരി കെ പി, എച്ച് ആര്‍ ദീപു നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.

ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് രംഗത്ത് ലോകനിലവാരത്തിലുള്ള പ്രൊഫഷണലുകള്‍ക്ക് രൂപം നല്‍കുന്ന ഫിന്‍പ്രൂവിന്റെ കോഴ്‌സുകള്‍ നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ജോലി സാധ്യതകള്‍ നല്‍കുന്നവയാണ്. ഫെബ്രുവരി 20നു ആരംഭിക്കുന്ന ഫിന്‍പ്രൂവിന്റെ 100 ശതമാനം പ്ലെയിസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കുന്ന വിവിധ അക്കൗണ്ടിങ് തൊഴിലാധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അഡ്മിഷനുകള്‍ പുരോഗമിക്കുന്നു.

- Advertisement -
Ad image

വിശദവിവരങ്ങള്‍ക്ക് www.finprov.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8943644444 എന്നീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Share This Article
Leave a Comment
error: Content is protected !!