ഹോണ്ട ടൂവീലേഴ്സ് ബിഗ്വിങ് ഷോറൂം കണ്ണൂരില്‍

Web Desk
1 Min Read

കണ്ണൂര്‍: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ് ഷോറും കണ്ണൂരില്‍ ആരംഭിച്ചു. താഴെ ചൊവ്വയില്‍ കെ പി ടവറിനടുത്താണ് പുതിയഷോറൂം. സില്‍വര്‍ വിങ്ങ്സിന്റെ വ്യത്യസ്തമായ അനുഭവം ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 100നടുത്ത ടച്ച് പോയിന്റുകളിലൂടെ ആസ്വദിക്കാം. കേരളത്തില്‍ ഹോണ്ടക്ക് നിലവില്‍ പ്രീമിയം ബൈക്കുകള്‍ക്കായി 15ലധികംഔട്ട്ലെറ്റുകളുണ്ട്.

city exchange

കണ്ണൂരിലെ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ കണ്ണൂരിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സി ഇ ഒയുമായ അത്സുഷിഒഗാറ്റ പറഞ്ഞു.

വലിയ നഗരങ്ങളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്വിങ് ആണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി300എഫ്, സിബി300ആര്‍, ഹൈനെസ്സിബി 350, ഇതിന്റെ ആനിവേഴ്സറി എഡിഷന്‍, സിബി350 ആര്‍എസ്, സിബി500എക്സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്എസ്പി, ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍സ്പോര്‍ട്സ്, മുന്‍നിര മോഡല്‍ ഗോള്‍ഡ്വിങ് ടൂര്‍ തുടങ്ങിയ മോഡലുകളിലൂടെ ബിഗ്വിങ ്ഇടത്തരം മോട്ടോര്‍സൈക്കിള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!