
കൊച്ചി: ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിച്ച ‘ഭ.ഭ.ബ’ ക്ക് വമ്പന്‍ ആഗോള ഓപ്പണിംഗ്. ആദ്യ ദിനം 15 കോടി 64 ലക്ഷം രൂപയാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷന്‍. കേരളത്തില്‍ നിന്ന് 7 കോടി 32 ലക്ഷം രൂപ ആദ്യ ദിന കലക്ഷന്‍ നേടിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംഗ് ഡേ ഗ്രോസ് ആണ് കേരള ബോക്‌സോഫീസില്‍ സ്വന്തമാക്കിയത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ കേരള/ ആഗോള ഓപ്പണിംഗ് നേടിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്.

കേരളത്തില്‍ മാത്രം ആദ്യ ദിനം രാത്രി 11 മണിക്ക് ശേഷം 250ലധികം എക്‌സ്ട്രാ ഷോകളാണ് ചിത്രം കളിച്ചത്. ആദ്യ ദിനം ബുക്ക് മൈ ഷോ ആപ്പിലൂടെ മാത്രം 1.80 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റ് പോയത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഗോകുലം പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി, എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേര്‍സർമാർ ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ്.

കേരളത്തിലെ വമ്പന്‍ കപ്പാസിറ്റി തിയേറ്ററുകള്‍ ആയ എറണാകുളം കവിത, കോട്ടയം അഭിലാഷ് തുടങ്ങി വമ്പന്‍ സ്‌ക്രീനുകളില്‍ എല്ലാം തന്നെ ആറ് ഷോകള്‍ ആദ്യ ദിനം കളിച്ച ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. ഈ സ്‌ക്രീനുകളില്‍ എല്ലാം തന്നെ അര്‍ധരാത്രി കളിച്ച എക്‌സ്ട്രാ ഷോകളും ഫുള്‍ ആയി മാറി. കോട്ടയം നഗരത്തില്‍ തന്നെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ 3 സ്‌ക്രീനുകളിലാണ് ചിത്രം എക്‌സ്ട്രാ ഷോകള്‍ ഉള്‍പ്പെടെ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചത്. കോട്ടയം അഭിലാഷ്, ആനന്ദ്, അനുപമ എന്നിവിടങ്ങളില്‍ സെക്കന്‍ഡ് ഷോ ഹൗസ്ഫുള്‍ ആയ ചിത്രത്തിന്, ശേഷം അനശ്വര തിയേറ്ററിലും സെക്കന്‍ഡ് ഷോ കൂട്ടിച്ചേര്‍ത്തിരുന്നു. തൃശൂര്‍ രാഗത്തിലും ചിത്രത്തിന്റെ എക്‌സ്ട്രാ ഷോ ഉള്‍പ്പെടെയുള്ള ആറ് ഷോകളും ആദ്യ ദിനം ഹൗസ്ഫുള്‍ ആയി മാറി.
ആദ്യ ദിനം രാത്രി 7 മണി ആയപ്പോള്‍ തന്നെ കേരളത്തില്‍ 600ല്‍ പരം ഹൗസ്ഫുള്‍ ഷോകള്‍ കളിച്ച ചിത്രം, എക്‌സ്ട്രാ ഷോകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 7 കോടി കേരളാ ഗ്രോസും പിന്നിട്ടിരുന്നു. തിരുവനന്തപുരത്ത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതിനാല്‍ അവിടുത്തെ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം കുറവായിരുന്നിട്ട് പോലും ലഭിച്ച ഈ വമ്പന്‍ ഓപ്പണിംഗ് ചിത്രത്തിന് ജനങ്ങള്‍ നല്‍കിയ ഗംഭീര സ്വീകരണത്തിന് തെളിവാണ്. ഗള്‍ഫില്‍ ഉള്‍പ്പെടെ ഉള്ള വിദേശ രാജ്യങ്ങളില്‍ ഇന്നലെ വൈകുന്നേരം മുതലാണ് ചിത്രത്തിന്റെ ഷോ ആരംഭിച്ചത്. അത്‌കൊണ്ട് തന്നെ ടോട്ടല്‍ കളക്ഷനില്‍ 3 ലക്ഷം ഡോളറിന്റെ എങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്.
റിലീസ് ചെയ്ത് രണ്ടാം ദിനവും ചിത്രം ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയാണ് മുന്നേറുന്നത്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഒരു ഗംഭീര തിരിച്ചു വരവാണ് ചിത്രം എന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഒപ്പം അതിഥി വേഷത്തില്‍ എത്തിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ രണ്ടാം പകുതിയില്‍ കാഴ്ച്ച വെക്കുന്ന മെഗാ മാസ് പ്രകടനം കൂടിയായപ്പോള്‍ ചിത്രം ആരാധകരും സിനിമാ പ്രേമികളും നെഞ്ചിലേറ്റുകയാണ്. ചിത്രത്തിന്റെ ഇന്റര്‍വെല്‍ സംഘട്ടനം, ക്ലൈമാക്‌സ്, അഴിഞ്ഞാട്ടം ഗാനം എന്നിവയൊക്കെ തീയേറ്ററുകളെ അക്ഷരാര്‍ഥത്തിൽ പൂരപ്പറമ്പുകളാക്കുകയാണ്. ആക്ഷനും കോമഡിയും സ്പൂഫ് ഘടകങ്ങളും ഇമോഷനും പാട്ടും നൃത്തവും എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ മാസ് മസാല ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്.
ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്‍ഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
അഡീഷണല്‍ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കര്‍, ഛായാഗ്രഹണം- അര്‍മോ, സംഗീതം- ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം- നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, ആക്ഷന്‍- കലൈ കിങ്‌സണ്‍, സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍- ധന്യ ബാലകൃഷ്ണന്‍, വെങ്കിട്ട് സുനില്‍ (ദിലീപ്), മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, നൃത്തസംവിധാനം- സാന്‍ഡി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സിംഗ്- അജിത് എ ജോര്‍ജ്, ട്രെയിലര്‍ കട്ട്- എജി, വരികള്‍- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രഹാം, വി എഫ് എക്‌സ്- ഐഡന്റ് ലാബ്‌സ്, ഡിഐ- കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- രമേഷ് സിപി, സ്റ്റില്‍സ്- സെറീന്‍ ബാബു, പബ്ലിസിറ്റി ഡിസൈനുകള്‍- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര- ഡ്രീം ബിഗ് ഫിലിംസ്, ഓവര്‍സീസ് വിതരണം- ഫാര്‍സ് ഫിലിംസ്, സബ്‌ടൈറ്റിലുകള്‍- ഫില്‍ ഇന്‍ ദി ബ്‌ളാങ്ക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം- ബിഹൈന്‍ഡ് ദി സീന്‍ ആപ്പ്, പ്രമോഷന്‍സ്- ദി യൂനിയന്‍, ആന്റി പൈറസി- ഒബ്‌സ്‌ക്യൂറ, പി ആര്‍ ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

