
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദോഹയിലെ അൽ മുൻതസ പാർക്കിൽ ‘യൂണിറ്റി വോക്ക്’ സംഘടിപ്പിച്ചു.

ഡബ്ല്യു എം സി ഖത്തർ ചെയർമാൻ സുരേഷ് കരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ, ട്രഷറർ ജിജി ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ വി എസ് നാരായണൻ എന്നിവർക്കൊപ്പം അബ്ദുൽ റൗഫ് കൊണ്ടോട്ടി, ജെബി കെ ജോൺ, ജോൺ ഗിൽബർട്ട്, കാജൽ മൂസ, ഷഹാന അബ്ദുൽ ഖാദർ, സുബിന വിജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂണിറ്റി വോക്ക്.

പുലർച്ചെയോടെ അംഗങ്ങൾ ഒത്തുചേർന്ന് അവരുടെ ആതിഥേയ രാജ്യമായ ഖത്തറിന്റെ ദേശീയദിനം ആഘോഷിച്ചു. ഖത്തറിലെ ജീവിതാനുഭവങ്ങളും ഓർമകളിലേക്കുള്ള നൊസ്റ്റാൾജിക് നിമിഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.
