കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുമായി ‘ദേവിക’

Web Desk
1 Min Read

കൊച്ചി: സിനിമയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സമൂഹ മാധ്യമങ്ങളില്‍ വരുന്ന പ്രമേയം ആധാരമാക്കി ഒട്ടനവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഫിലിമാണ് ‘ദേവിക’. ജിബിന്‍ ജോര്‍ജ് ജെയിംസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാനവ്, ആതിര മാധവ്, ഗായത്രി, സുരേഷ്, രാജന്‍ ഇടുക്കി, ആര്‍ദ്ര ദാസ്, ശ്രീകാന്ത് എസ് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

city exchange

ഏകദേശം എണ്‍പതു മിനിറ്റോളം വരുന്ന സിനിമയില്‍ നാല് കഥാപാത്രങ്ങള്‍ മാത്രമാണ് പ്രധാന വേഷമിടുന്നത്. സ്വാഭാവിക അഭിനയംകൊണ്ട് മാനവ് വിസ്മയിപ്പിച്ചു. നായക വേഷം കൈകാര്യം ചെയ്ത മാനവിന്റെ പ്രകടനം മികച്ചു നിന്നു. ക്ലൈമാക്‌സ് രംഗങ്ങളില്‍ പക്വതയാര്‍ന്ന ഡയലോഗ് അവതരണംകൊണ്ട് നായികയായ ആതിര മാധവ് വേറിട്ട പ്രകടനം കാഴ്ച്ചവെച്ചു.

മികച്ച ഫ്രെയിമുകളാണ് ദേവികയ്ക്ക് വേണ്ടി ജിതിന്‍ ഫ്രാന്‍സിസ് ഒരുക്കിയിരിക്കുന്നത്. ജോബിന്‍സ് സെബാസ്റ്റ്യനനാണ് എഡിറ്റിംഗ്. ഫോക്കസ് ഫിലിം സ്റ്റുഡിയോയുടെ ബാനറില്‍ എസ് സാരംഗപാണിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇതിനോടകം ഒട്ടേറെ ദേശീയ- അന്തര്‍ ദേശീയ മത്സര വേദികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!