
അബുദാബി: ഫിന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പ് 25 മീറ്റര്‍ ഡിസംബര്‍ 16 മുതല്‍ 21 വരെ യാസ് ദ്വീപിന്റെ ഇത്തിഹാദ് അരീനയില്‍ നടക്കുമെന്ന് എമിറേറ്റ്‌സ് പാലസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫിന പ്രസിഡന്റ് ക്യാപ്റ്റന്‍ ഹുസൈന്‍ അല്‍ മുസല്ലം, അബൂദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആരിഫ് ഹമദ് അല്‍ അവാനി, യു എ ഇ സ്വിമ്മിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ അല്‍ സമൈഹി, മിരല്‍ അസ്സറ്റ് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുഹമ്മദ് അല്‍ സാബി, ടൂര്‍ണമെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍വഹെബി, ഫിന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രന്റ് നൊവിക്കി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ഈ വര്‍ഷത്തെ ഫിന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ യു എ ഇയെ പ്രതിനിധീകരിച്ച് രണ്ട് എമിറാത്തി വൈല്‍ഡ്കാര്‍ഡ് പ്രവേശകരെയും പ്രഖ്യാപിച്ചു. 18കാരന്‍ യൂസഫ് അല്‍ മട്രൂഷി, പതിനാലുകാരി ലൈല അല്‍ ഖാതിബ് എന്നിവരാണ് യു എ ഇക്കു വേണ്ടി പ്രമുഖരെ നേരിടുക. ടോക്കിയോ ഒളിംപിക്‌സില്‍ 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും മട്രൂഷിയാണ് യു എ ഇയെ പ്രതിനിധീകരിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന ഹാക്‌സ്ബില്‍ കടലാമയാണ് മത്സരത്തിന്റെ ഭാഗ്യചിഹ്നം.
