
ആലുവ: നഗരസഭ ഇരുപതാം വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന കായനാട്ട് കോംപ്ലക്‌സിലെ അനധികൃത നിര്‍മാണം ഡിപ്പാര്‍ട്ട്‌മെന്റലായി പൊളിച്ചു മാറ്റാന്‍ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം തീരുമാനം ആയി. കഴിഞ്ഞ രണ്ടാം തിയ്യതി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അനധികൃത നിര്‍മാണം കണ്ടെത്തിയത്.

ഇതില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും വൃത്തിഹീനമായ ചുറ്റുപാടില്‍ കച്ചവടം നടത്തുന്ന അനധികൃത ബങ്കുകളും പൊളിച്ചു മാറ്റാന്‍ നഗരസഭ ഉത്തരവായി.
