കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Web Desk
1 Min Read

കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് യു എ ഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

city exchange

യു എ ഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസില്‍ വര്‍ധനവുണ്ടാകും. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഗള്‍ഫുമായി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ ഉയര്‍ത്താനും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പദ്ധതിയുണ്ട്. ഇത് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ യു എ ഇയിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. ദുബായിലേക്ക് മാത്രം ആഴ്ചയില്‍ 80 സര്‍വീസുകളുണ്ട്. ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസ്അല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഗള്‍ഫ് മേഖലയിലേക്ക് കമ്പനിക്ക് ആകെ ആഴ്ചയിലുള്ളത് 308 സര്‍വീസുകളാണ്.

ഗള്‍ഫിന് പുറമേ മറ്റ് മേഖലകളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തായ്ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളും പരിഗണനയിലുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!