

ദോഹ: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബുവിന് വീഡിയോ കോളില്‍ വിളിച്ച് അശ്ലീല സന്ദേശങ്ങള്‍ അയച്ചയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം അമരമ്പലം സ്വദേശി തെക്ക് മാമ്പൊയില്‍ ഏലാട്ടുപറമ്പില്‍ ഷമീറി(35)നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അരിതബാബുവിന് അശ്ലീസ ദൃശ്യസന്ദേശം അയച്ചത് ഷമീറാണെന്ന്‌ബോധ്യമായതിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തി ഇയാള്‍ വീഡിയോ അയച്ചുകൊടുത്തിരുന്നു. ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു.
