കേരളസാഹിത്യോത്സവ് മത്സര പരിപാടികള്‍ക്ക് നാളെ തുടക്കം

Web Desk
2 Min Read

കണ്ണൂര്‍: എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷനിലെ സംസ്ഥാന തല മത്സര പരിപാടികള്‍ക്ക് നാളെ തുടക്കമാകും.

city exchange

രണ്ടര ലക്ഷം കുടുംബങ്ങളില്‍ നടന്ന ഫാമിലി സാഹിത്യോത്സവുകള്‍,21000 ബ്ലോക്ക്, 6700 യൂണിറ്റ്, 600 സെക്ടര്‍,121 ഡിവിഷന്‍, തമിഴ് നാട് ഉള്‍പ്പടെ 17 ജില്ലകള്‍ എന്നീ ഘടകങ്ങളിലെ സാഹിത്യോത്സവുകളുടെ സമാപനമാണ് നാളെ ആരംഭിക്കുന്നത്. സെപ്തംബര്‍ 25 ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്താണ് സാഹിത്യോത്സവ് ആരംഭിച്ചത്. തുടര്‍ന്ന് അഞ്ചു ദിവസങ്ങളിലായി സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവിധ പരിപാടികള്‍ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ഫിസിക്കലായും ഡിജിറ്റലറ്റുമായാണ് നടക്കുന്നത്. ബ്ലോക്ക് മുതല്‍ സംസ്ഥാന തലം വരെ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സാഹിത്യോത്സവില്‍ പങ്കാളികളാകുന്നത്.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള 18 കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോകളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുക. രണ്ടാം ദിവസം കണ്ണൂര്‍ അല്‍ മഖറിലെ മൂന്ന് വേദികളിലായി നടക്കും. 1649 മത്സരാര്‍ത്ഥികള്‍ 8 വിഭാഗങ്ങളിലായി 97 ഇനങ്ങളില്‍ രണ്ടു ദിവസങ്ങളിലായി മാറ്റുരക്കും. സൂഫീ ഗീതം, ഖവാലി, സംഘഗാനം, നശീദ, മാലപ്പാട്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ക്ക് പുറമെ വ്‌ളോഗ്, പ്രൊജക്ട്, സര്‍വ്വേ ടൂള്‍, കാലിഗ്രഫി, ക്വിസ് തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ഭാവനയും, ബൗദ്ധികശേഷിയും അളക്കുന്ന മത്സരങ്ങളും ഇ പോസ്റ്റര്‍ നിര്‍മ്മാണം, ഇല്ലസ്‌ട്രേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ മത്സരങ്ങളും ഉണ്ടാകും. ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പി.എച്ച്.ഡി നേടിയവരും, റാങ്ക് ജേതാക്കളുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും സാഹിത്യോത്സവ് വേദിയില്‍ നടക്കും. ഒക്ടോബര്‍ രണ്ടിന് വൈകീട്ട് 7 ന് കേരള സാഹിത്യോത്സവ് സമാപിക്കും. സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ: യു സി അബ്ദുല്‍ മജീദ്, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എന്‍ ജാബിര്‍, പി.വി. ശുഐബ് എന്നിവര്‍ സംസാരിക്കും. എസ്.എസ്.എഫിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ് ബുക്ക്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെ രണ്ടു ദിവസത്തെ പരിപാടികള്‍ തത്സസമയം സംപ്രേഷണം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ. വൈ നിസാമുദ്ദീന്‍ ഫാളിലി,സംസ്ഥാന ജന:സെക്രട്ടറി സി.എന്‍ ജഅഫര്‍, സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സംസ്ഥാന സെക്രട്ടറി എ.എ മുഹമ്മദ് റാഫി,കണ്ണൂര്‍ ജില്ലാ ജന:സെക്രട്ടറി
ഷംസീര്‍ കടാങ്കോട് എന്നിവര്‍ കണ്ണൂര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!