സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: നാടക- സിനിമാ സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ഥ പേര്.

city exchange

ദൃഷ്ടാന്തം, ചായില്ല്യം, ബോംബെ മിഠായി, നഖരം, ഈട, ബയോസ്‌കോപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. ഞാന്‍ സ്റ്റീവ് ലോപ്പസിലെ പോകരുതെന്‍ മകനേ, ചായില്യത്തിലെ അമ്പിളിപ്പൂവുകള്‍ കണ്ടില്ല എന്നീ ഗാനങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായി.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1988ല്‍ ബി ബി സിക്ക് വേണ്ടി ദി മണ്‍സൂണ്‍ എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നല്‍കി. 1989-91ല്‍ ലണ്ടനിലെ പ്രശസ്തമായ റോയല്‍ നാഷണല്‍ തിയേറ്ററില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരീസിലെ പ്രശസ്തമായ ഫുട്സ്ബന്‍ തിയേറ്ററുമായ് സഹകരിച്ചു നിരവധി രാജ്യങ്ങളില്‍ നാടകങ്ങള്‍ക്ക് വേണ്ടി സംഗീതം ചെയ്തിട്ടുണ്ട്.

- Advertisement -
Ad image

2008ല്‍ ബയോസ്‌ക്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. 2010ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് പ്രണയത്തില്‍ ഒരുവള്‍ എന്ന ടെലിഫിലിമിന് ലഭിച്ചു.

ഭാര്യ: ശൈലജ. മക്കള്‍: ആനന്ദ് രാഗ്, ആയുഷ്. അച്ഛന്‍: പരേതനായ കോരപ്പന്‍. അമ്മ പരേതയായ അമ്മാളുക്കുട്ടി. സഹോദരങ്ങള്‍: സൗമിനി സൗദാമിനി, സതി ദേവി, പുഷ്പ വല്ലി സൗന്ദര രാജന്‍, പരേതരായ ശ്രീനിവാസന്‍, ശിവാനന്ദന്‍.

Share This Article
Leave a Comment
error: Content is protected !!