ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ടി വി അനുപമ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും അവര്‍ക്കു നല്‍കി. മുഹമ്മദ് വൈ സഫറുല്ലയെ ജി എസ് ടി സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. സജിത് ബാബുവിനെ ദുരന്തനിവാരണ ഡയറക്ടറും അബ്ദുല്‍ നാസറിനെ പുതിയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായും നിയമിച്ചു. ജില്ലാ കലക്ടര്‍മാക്കും മാറ്റമുണ്ട്.
മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കലക്ടര്‍മാരെ മാറ്റി. കണ്ണൂര്‍ കലക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കലക്ടര്‍. മലപ്പുറം കലക്ടര്‍ ഗോപാലകൃഷ്ണന്‍ എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആര്‍ പ്രേംകുമാര്‍ മലപ്പുറത്തെ കലക്ടറാവും.

city exchange

വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കലക്ടര്‍ അബ്ദുല്‍ നാസറിനെയാണ് തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറാക്കിയത്. പകരം അപ്‌സാന പര്‍വീന്‍ കൊല്ലം കലക്ടറാകും.

Share This Article
Leave a Comment
error: Content is protected !!