ഡ്യുറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

Web Desk
1 Min Read

കൊച്ചി: ഡ്യൂറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴിലാണ് ടീം ഇറങ്ങുന്നത്. ഈ സീസണ്‍ ഐ എസ് എലിനുള്ള ഒരുക്കം കൂടിയാണ് ബ്ലാസ്റ്റേഴ്സിന്.

city exchange


സെപ്തംബര്‍ 11ന് ഇന്ത്യന്‍ നേവിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. വിവേകാനന്ദ യുബ ഭാരതി ക്രിരന്‍ഗന്‍ (വിവൈബികെ) സ്റ്റേഡിയത്തിലാണ് മത്സരം. ഇതേവേദിയില്‍വച്ച് സെപ്തംബര്‍ 15ന് ബംഗളൂരു എഫ് സിയുമായി കളിക്കും. മൂന്നാം മത്സരം ഡല്‍ഹി എഫ് സിയുമായി സെപ്തംബര്‍ 21ന്. മോഹന്‍ ബഗാന്‍ ക്ലബ്ബ് ഗ്രൗണ്ടിലാണ് കളി.


‘ഈ വര്‍ഷത്തെ ഡ്യൂറന്റ് കപ്പിനായി ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഡ്യുറന്റ് കപ്പ്, ടീമിന് നല്ല മത്സര പരിചയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച മത്സരങ്ങളുണ്ടാകുമെന്നും വിശ്വാസമുണ്ട്. ഈ മത്സരങ്ങള്‍ കളിക്കാരുടെ ആത്മവിശ്വാസത്തിന് വീര്യവും, കൂടുതല്‍ പ്രചോദനവും നല്‍കും’- കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

- Advertisement -
Ad image

ഡ്യുറന്റ് കപ്പിനുള്ള ടീം ഇങ്ങനെ:
ഗോള്‍ കീപ്പര്‍മാര്‍: അല്‍ബിനോ ഗോമെസ്, പ്രബുക്ഷണ്‍ സിങ് ഗില്‍, സച്ചിന്‍ സുരേഷ്.
പ്രതിരോധം: വി ബിജോയ്, എനെസ് സിപോവിച്ച്, ജെസെല്‍ കര്‍ണെയ്റോ, അബ്ദുല്‍ ഹക്കു, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുയ്വാ, ഷഹജാസ് തെക്കന്‍, ധെനചന്ദ്ര മീട്ടി, സന്ദീപ് സിങ്.
മധ്യനിര: ജീക്സണ്‍ സിങ്, സഹല്‍ അബ്ദുല്‍ സമദ്, കെ പി രാഹുല്‍, അഡ്രിയാന്‍ ലുണ, സുഖം യോയ്ഹെന്‍ബ മീട്ടി, ലാല്‍തംഗ ഖോള്‍റിങ്, കെ ഗൗരവ്, ഹര്‍മന്‍ജോത് ഖബ്ര, ഗിവ്സണ്‍ സിങ്, ആയുഷ് അധികാരി, കെ പ്രശാന്ത്, സെയ്ത്യാസെന്‍ സിങ്, വിന്‍സി ബരെറ്റോ, അനില്‍ ഗവോങ്കര്‍.
മുന്നേറ്റനിര: ഹോര്‍ജെ പെരേര ഡയസ്, വി എസ് ശ്രീക്കുട്ടന്‍, ചെഞ്ചൊ ഗെല്‍ഷന്‍.

Share This Article
Leave a Comment
error: Content is protected !!