Community
യുണീഖ് മെഡിസ്‌പോര്‍ട് 24 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
ദോഹ: ജി സി സിയിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്‍മാര്‍ക്കായി ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘപ്പിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആല്‍ഫ ക്യാംബ്രിഡ്ജ് സ്‌കൂളില്‍ സമാപിച്ചു.
ടൂര്‍ണമെന്റില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നായി 50ഓളം ടീമുകള്‍ പങ്കെടുത്തു.
വാശിയേറിയ മത്സരങ്ങളില്‍ മെന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ മിഥുന്‍ ജോസ് അബ്ദുല്‍ സത്താര്‍ സഖ്യം ജേതാക്കളും അനസ് ഇബ്രാഹിം ഡോ. ഷമീര്‍ സഖ്യം റണ്ണേഴ്‌സും ആയി.
മെന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ജയിന്റോ ജേതാവും അബ്ദുല്‍ സത്താര്‍ റണ്ണേഴ്‌സും ആയപ്പോള്‍ വിമന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ആശ്‌ന ബഷീര്‍ ജേതാവും സ്മിത ടോണി ജോര്‍ജ് റണ്ണേഴ്‌സും ആയി.
വിമന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ ഡോ. ധന്യ പ്രജീഷ് ഡെന്ന സാബി സഖ്യം ജേതാക്കളും നീദു കെ എബ്രഹാം മെര്‍ലി എബ്രഹാം സഖ്യം റണ്ണേഴ്‌സും ആയി.
മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ മിഥുന്‍ ജോസ് നീദു കെ എബ്രഹാം സഖ്യം ജേതാക്കളും ജോസഫ് ജോണ്‍സന്‍ ഡോ. ധന്യ പ്രജീഷ് സഖ്യം റണ്ണേഴ്‌സും ആയി.
പ്രമുഖ ബാഡ്മിന്റണ്‍ താരവും ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമി ഫൗണ്ടറും ചീഫ് കോച്ചുമായമനോജ് സാഹിബ്ജാനെയും എന്‍ വി ബി എസ് ഫൗണ്ടറും സി ഇ ഒയുമായ ബേനസിര്‍ മനോജിനെയും ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ താരം പവന്‍ കുമാറിനെയും യുണീഖ് ചടങ്ങില്‍ ആദരിച്ചു.
യുണീഖ് ജനറല്‍ സെക്രട്ടറി ബിന്ദു ലിന്‍സണ്‍ ഉദ്ഘാടനം ചെയ്തു. യുണീഖ് ആക്ടിങ് പ്രസിഡന്റ് സ്മിത ദീപുവിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ഐ ബി പി സി വൈസ് പ്രസിഡന്റ് സന്തോഷ്, എന്‍ വി ബി എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ്ജാന്‍, എന്‍ വി ബി എസ് ഫൗണ്ടറും സി ഇ ഒയുമായ ബേനസീര്‍ മനോജ്, ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ താരം പവന്‍ കുമാര്‍ കെ വി, ഇന്ത്യന്‍ ഡോക്ട്‌ടേഴ്സ് ക്ലബ് സ്‌പോര്‍ട്‌സ് സെക്രട്ടറി ഡോ. ധന്യ പ്രജീഷ്, ഫിന്‍ക്യു പ്രസിഡന്റ് ബിജോയ് ചാക്കോ, ഐഫാഖ് വൈസ് പ്രസിഡന്റ് അക്ബര്‍, ഖ്യു എല്‍ എം ബിസ്സിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍ നിക്‌സണ്‍, ഐ പി എഫ് ഖ്യു എക്‌സിക്യൂട്ടീവ് അംഗം ഹുസൈന്‍, യുണീഖ് അഡൈ്വസറി ബോഡ് വൈസ് ചെയര്‍ പേഴ്‌സണ്‍മിനി സിബി, മറ്റ് യുണീഖ് ഭാരവാഹികളും ചേര്‍ന്ന് വിജയികള്‍ക്ക് മെഡലും ട്രോഫിയും സമ്മാനത്തുകയും കൈമാറി.
അസോസിയേഷന്‍ ഓഫ് ബാഡ്മിന്റണ്‍ അക്കാദമിസ് ഇന്‍ ഖത്തര്‍- അപക്‌സ് ബോഡി മാച്ച് കണ്‍ട്രോളിംഗിങ് നിര്‍വഹിച്ചു.
കാണിക്കള്‍ക്കായി ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ സിംഗിള്‍ താരങ്ങളായ ഗോഡ്വിന്‍ ഒലൂഫ, യുവരാജ് മുനുസാമി, കുട്ടികളായ റിയ കുര്യന്‍, അഡ്‌ലിന്‍ മേരി സോജന്‍ എന്നിവരുടെ പ്രദര്‍ശന മത്സരവും നടന്നു.