കര്‍ഷക വിജയം രാജ്യത്ത് ആഘോഷിക്കാന്‍ കോണ്‍ഗ്രസ്

Web Desk
1 Min Read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ഷകരുടെ വിജയം രാജ്യമെമ്പാടും ആഘോഷിക്കാന്‍ കോണ്‍ഗ്രസ്. ശനിയാഴ്ച ‘കിസാന്‍ വിജയ് ദിവസ്’ ആഘോഷിക്കുമെന്നും വിജയറാലികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു.

city exchange

ഇതിന്റെ ഭാഗമായി കര്‍ഷകസമരത്തിനിടയില്‍ മരിച്ച എഴുന്നൂറിലധികം കര്‍ഷകരുടെ കുടുംബങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കും. ഇവര്‍ക്കായി മെഴുകുതിരി കത്തിച്ചുള്ള റാലികളും സംഘടിപ്പിക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ജില്ലാ തലത്തിലും ബ്ലോക് തലത്തിലും റാലികള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാന ഘടകങ്ങളോടും ആവശ്യപ്പെട്ടു.

ഇതൊരു ചരിത്രവിജയമായി വീക്ഷിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കണമെന്നും സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കയച്ച കത്തില്‍ കെ സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!