പ്രതിപക്ഷ നേതാവിനെതിരെ ഇടതു സര്‍വീസ് സംഘടനകളുടേത് കള്ളപ്രചരണം

Web Desk
1 Min Read

ആലുവ: ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ പ്രതിപക്ഷ നേതാവിനെതിരെ നടത്തുന്ന കള്ള പ്രചരണങ്ങള്‍ ഇടതു ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കുന്നത് ഉള്‍പ്പെടെ നഷ്ടപ്പെടുന്നത് മറയാക്കാന്‍ വേണ്ടിയാണെന്ന് കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എന്‍ജിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ വി മുരളി പ്രസ്താവിച്ചു.

city exchange

സര്‍ക്കാരിന്റെ അഴിമതിക്കും തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ജനങ്ങളുടെ പക്ഷം നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ എന്‍ജിഒ യൂണിയന്‍, എഫ് എസ് ഇ ടി ഒ സംഘടനകളെ കൊണ്ട് സര്‍ക്കാര്‍ ഓഫീസിലും തെരുവുകളിലും തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പോയാല്‍ അത് അനുവദിക്കില്ലെന്ന് കെ വി മുരളി പറഞ്ഞു. പെന്‍ഷന്‍കാരെ മെഡിസെപ്പ് വഴി ദ്രോഹിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി വാങ്ങിയതായും മുരളി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!