വിദ്വേഷ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം അറസ്റ്റില്‍

Web Desk
1 Min Read

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിത തങ്ങള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

city exchange

യഹിയയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ വാഹനം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. പത്തു വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ മുഖ്യ സംഘാടകനായിരുന്നു യഹിയ തങ്ങള്‍. ഇതിനു പുറമെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഹൈക്കോടതി ജഡ്ജി അടക്കമുളളവര്‍ക്കെതിരെ മോശം പരാമര്‍ശവും നടത്തിയിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൊച്ചിയില്‍ നിന്നും ഒരാളെ ആലപ്പുഴയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ശനിയാഴ്ച രാവിലെയാണ് പള്ളുരുത്തിയിലെ തറവാട്ട് വീട്ടില്‍ നിന്നും കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസ്സുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിട്ടുണ്ട്. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്. ശനിയാഴ്ചയാണ് കുട്ടിയും മാതാപിതാക്കളും പള്ളുരുത്തിയില്‍ എത്തിയത്.

Share This Article
Leave a Comment
error: Content is protected !!