

ദോഹ: സ്വന്തം ജീവിതം സമൂഹത്തിനായി സമര്‍പ്പിച്ച സമുദായ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി. ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ജീവിതത്തിലുടനീളം അദ്ദേഹം പരിശ്രമിച്ചു. സത്യസന്ധതയും ആത്മാര്‍ഥതയും മുഖമുദ്രയാക്കി കേരളത്തിന്റെ ആദരവ് പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പ്രസംഗിച്ചു.

കെ മുഹമ്മദ് ഈസ, സലിം നാലകത്ത്, അബ്ദുന്നാസര്‍ നാച്ചി, ഡോ. അബ്ദുസമദ്, കോയ കൊണ്ടോട്ടി, യു ഷാഫി ഹാജി, അലി മൊറയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
മെഹബൂബ് നാലകത്ത്, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി, ലയിസ് കുനിയില്‍, മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ് നേതൃത്വം നല്‍കി.

