നോമ്പ് കാലത്തെ അശാസ്ത്രീയ പരീക്ഷ ടൈം ടേബിള്‍ തിരുത്തണം: കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അശാസ്ത്രീയമായ വാര്‍ഷിക പരീക്ഷ സമയക്രമം വിദ്യാഭ്യാസ വകുപ്പ് പുന:പരിശോധിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റമദാന്‍ വ്രതം എടുത്തു ശക്തമായ ചൂടുണ്ടാകുന്ന മാര്‍ച്ച് മാസത്തില്‍ നട്ടുച്ചക്ക് പരീക്ഷക്കായി എത്തുകയെന്നതും വെള്ളിയാഴ്ച പോലുള്ള ദിനങ്ങളില്‍ വൈകുന്നേരം അഞ്ചു മണി വരേയും പരീക്ഷകള്‍ നടത്തുന്നതും നോമ്പനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരേയും ഏറെ പ്രയാസത്തിലാക്കുമെന്നും യോഗം വിലയിരുത്തി.

city exchange

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് തുക വിതരണം ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന നിര്‍ദേശവും പിന്‍വലിക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാര്‍ഷിക പരീക്ഷകളും മറ്റും അടുത്തെത്തിയ ഈ സന്ദര്‍ഭത്തില്‍ കുട്ടികളുടെ എണ്ണം കൂടുതലുള്ള വിദ്യാലയങ്ങളില്‍ മുഴുവന്‍ കുട്ടികളുടെയും ബാങ്ക് അക്കൗണ്ട് ശേഖരിച്ച് അത് സമര്‍പ്പിക്കുവാന്‍ ഏറെ പ്രയാസകരമാണ്. കുട്ടികള്‍ക്കെല്ലാം ബാങ്കുകളില്‍ നിന്നും സമയബന്ധിതമായി അക്കൗണ്ട് ലഭിക്കുന്നതിനും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ആയതിനാല്‍ ഈ വര്‍ഷവും കൂടി മുന്‍ വര്‍ഷത്തേതു പോലെ സ്‌കൂള്‍ ഓഫീസ് വഴി ഫണ്ട് വിതരണം ചെയ്യുന്ന സംവിധാനം അനുവദിക്കണമെന്ന് കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ്, എം എ സാദിഖ്, എം പി അബ്ദുസലാം, നൗഷാദ് കോപ്പിലാന്‍, മുഹമ്മദലി മിഷ്‌കാത്തി, സി എച്ച് ഫാറൂഖ്, ടി പി അബ്ദുല്‍ റഹീം, ഒ എം യഹ്യാഖാന്‍, നൂറുല്‍ അമീന്‍, മന്‍സുര്‍ മാടമ്പാട്ട്, ടി സി അബ്ദുല്‍ ലത്തീഫ്, കെ വി റംല, പി പി നസീമ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!