ഖിഫ് ടൂര്‍ണമെന്റില്‍ ഗ്രാന്റ് മാള്‍ മലപ്പുറത്തിനും തൃശൂരിനും ജയം

Web Desk
1 Min Read

ദോഹ: ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് എറണാകുളത്തെ എതിരില്ലാത്ത മൂന്ന ഗോളുകള്‍ക്ക് ഗ്രാന്റ് മാള്‍ എഫ് സി മലപ്പുറം പരാജയപ്പെടുത്തി.

city exchange

മുപ്പതാം മിനുട്ടില്‍ തൗഫീഖും 50, 55 മിനുട്ടുകളില്‍ ജംഷീര്‍ രണ്ട് ഗോളുകളുമാണ് നേടിയത്. ഗ്രാന്റ് മാള്‍ മലപ്പുറത്തിന്റെ ആറാം നമ്പര്‍ താരം നവാഫാണ് മാന്‍ ഓഫ് ദി മാച്ച്.

കാസര്‍ക്കോടും തൃശൂരും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തൃശൂര്‍ കാസര്‍ക്കോടിനെ പരാജയപ്പെടുത്തി.

തൃശ്ശൂരിന് വേണ്ടി ഒന്നാം പകുതിയില്‍ 13-ാം മിനുട്ടില്‍ 45-ാം നമ്പര്‍ താരം സല്‍മാന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ എട്ടാം നമ്പര്‍ താരം റാഷിദ്, 13-ാം നമ്പര്‍ റനോഫ്, 11-ാം നമ്പര്‍ ലത്തീഫ്, 22-ാം നമ്പര്‍ മഹ്‌റൂഫ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

- Advertisement -
Ad image

കളിയുടെ അവസാന വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പാണ് കാസര്‍കോടിന് വേണ്ടി അഞ്ചാം നമ്പര്‍ താരം ബാദ്ഷ പെനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടിയത്.

തൃശൂരിന്റെ റനോഫാണ് മാന്‍ ഓഫ് ദി മാച്ച്.

TAGGED:
Share This Article
Leave a Comment
error: Content is protected !!