Business
വെല്‍വിഷേഴ്‌സ് മീറ്റുമായി കോട്ടയം എ എസ് ജി വാസന്‍ ഐ കെയര്‍

കോട്ടയം: കോട്ടയം എ എസ് ജി വാസന്‍ ഐ കെയര്‍ വെല്‍വിഷേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പുതുപ്പള്ളി എം എല്‍ എ ചാണ്ടി ഉമ്മന്‍ ഓണ്‍ലൈന്‍ ആയി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.


ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 20 വരെ ഒരുമാസ കാലയളവിലേക്ക് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. കൂടാതെ, അനുബന്ധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത ചടങ്ങില്‍ എസ് ജി വാസന്‍ ഐ കെയറിന്റെ പ്രത്യേക ആനുകൂല്യങ്ങളുള്ള പ്രിവിലേജ് കാര്‍ഡ് അവതരിപ്പിച്ചു.

കോട്ടയം ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വേല്‍ഗൗതം, ചങ്ങനാശ്ശേരി ഇ സി എച്ച് എസ് പോളിക്ലിനിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഹരി കുമാര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഹെഡും കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറുമായ ഡോ. റെജിറാം എസ്, കോട്ടയം സെന്ററിലേ ഗ്ലോക്കോമ ആന്റ് മെഡിക്കല്‍ റെറ്റിന സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആഷാ ജെയിംസ്, വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ സുന്ദരമുരുകേശന്‍, ഓപ്പറേഷന്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. ബാനു പ്രതാപ് സിംഗ്, ബിസിനസ് ഡെവലപ്മെന്റ് റീജിയണല്‍ മാനേജര്‍ ദീപക് നായര്‍, കോട്ടയം സെന്റര്‍ ഹെഡ് മാത്യു തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ രോഗികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.


