ജൂനിയര്‍ മിസ്സ് ആന്റ് മിസ്റ്റര്‍ 2024 സീസണ്‍ ഒന്ന് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറി

Web Desk
1 Min Read

കൊച്ചി: സിഗ്നിഫിക്കന്റ് ഫാഷന്‍ കമ്പനി നടത്തിയ ജൂനിയര്‍ മിസ് ആന്റ് മിസ്റ്റര്‍ കേരള ഫാഷന്‍ ഷോയില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 100 കുട്ടികള്‍ പങ്കെടുത്തു. സൂപ്പര്‍ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ കാറ്റഗറികളില്‍ നടന്ന മത്സരത്തില്‍ മൂന്നു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ പങ്കെടുത്തു.

city exchange

ശ്രീഭദ്ര, ലക്ഷ്യ ജയപ്രകാശ്, ശ്രീ ഗംഗ, ധ്യാന്‍ ശരത്, റോണിറ്റ് എന്നിവരായിരുന്നു വിജയികള്‍.

സിഗ്‌നിഫിക്കന്റ് ഫാഷന്‍ കമ്പനിയുടെ സ്ഥാപകന്‍ കാശിനാഥ് ആയിരുന്നു ഷോ ഡയറക്ടര്‍. എജു വേള്‍ഡ് കോട്ടയം, സ്പീക്ക് അപ്പ് വെല്‍ എന്നിവരായിരുന്നു സ്‌പോണ്‍സര്‍മാര്‍.

ആറു വര്‍ഷത്തിലധികമായി 12ലധികം സൗന്ദര്യമത്സരങ്ങളാണ് സിഗ്നിഫിക്കന്റ് ഫാഷന്‍ കമ്പനി നടത്തിയത്. ജൂറി അംഗങ്ങളുടെ പാനലിന്റെ നേതൃത്വം നടന്‍ ലെവിന്‍ സൈമണ്‍, പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ആയ പാര്‍വതി, ബ്ലമ്പ്‌സ് ലാസിം എന്നിവര്‍ നിര്‍വഹിച്ചു.

- Advertisement -
Ad image

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിച്ച് സൗന്ദര്യത്തിന്റെയും കൃപയുടെയും പ്രതിഭയുടെയും മാധുര്യം അടയാളപ്പെടുത്തുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്.

ഒന്നാം സ്ഥാനം നേടിയ എല്ലാ വിജയികളും ജൂനിയര്‍ മിസ്സ് ആന്റ് മിസ്റ്റര്‍ സൗത്ത് ഇന്ത്യയില്‍ മത്സരിക്കും. പി ആര്‍ ഓ എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!