
കോഴിക്കോട്:

സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം തന്റെ അന്നം മുട്ടിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് നടനും സാമൂഹിക പ്രവര്‍ത്തകനുമായി ജോയ് മാത്്യു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ദിലീപുമായി താന്‍ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ‘ ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ല !’ എന്ന അദ്ദേഹത്തിന്റെ സമൂഹ മാധ്മ പോസ്റ്റിന് താഴെ നിരവധി പേര്‍ എന്തുകൊണ്ട് ജോയ് മാത്യു ചെയ്യുന്നില്ലെന്ന് ചോദിച്ചു കമന്റ് ചെയ്തിരുന്നു. അതിന് മറുപടിയായാണ് തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് ജോയ് മാത്യു മറ്റൊരു പോസ്റ്റിട്ടത്. ദിലീപ് ആരോപണ വിധേയനായ സമയത്തുള്ള തന്റെ പ്രസ്താവനയുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌ക്രീന്‍ ഷോട്ടും ജോയ് മാത്യു പങ്കുവച്ചിട്ടുണ്ട്. തന്റെ നിലപാടിനെ തുടര്‍ന്ന് ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അതൊന്നും തന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം ജോയ് മാത്യുവിന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

