അബ്ദുല്ലക്കുട്ടിയുടെ അംഗീകാരം കേരളത്തിന്റെ അഭിമാനമെന്ന് കെ സുരേന്ദ്രന്‍

Web Desk
0 Min Read

കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ പി അബ്ദുല്ലക്കുട്ടിയെ തെരഞ്ഞെടുത്തത് കേരളത്തിന് അഭിമാനമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

city exchange

കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഏറെ ആഹ്ലാദകരമാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും സേവനങ്ങള്‍ നല്‍കാന്‍ അബ്ദുല്ലക്കുട്ടിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കമ്മിറ്റിയില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തിയത് മുസ്‌ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!