

ദോഹ: ഖത്തര്‍ ഐ എം സി സി പ്രവര്‍ത്തക കണ്‍വന്‍ഷനും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ഐ എം സി സി ജി സി സി ജനറല്‍ കണ്‍വീനര്‍ പി പി സുബൈര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി റമദാന് സന്ദേശം നല്കി.

അഗതികള്‍ക്കും ആലംബഹീനര്‍ക്കും തണലാകുന്ന ഐ എം സി സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ലോകത്ത് നിലനില്‍പ്പിന് വേണ്ടി പോരാടുന്ന മനുഷ്യരോട് മാനസികമായി ഐക്യപ്പെടാനെങ്കിലും നമുക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മന്‍സൂര്‍ കൊടുവള്ളി സ്വാഗതവും റഫീഖ് കോതൂര്‍ നന്ദിയും പറഞ്ഞു. ഖത്തര്‍ ഐ എം സി സി സഹഭാരവാഹികളായ മജീദ് ചിത്താരി, നംഷീര്‍ ബഡേരി, അസീസ് പൂച്ചക്കാട്, സബീര്‍ വടകര, കുഞ്ഞമ്മദ് വില്ല്യാപ്പള്ളി, മജീദ് പൂച്ചക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

