കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍

Web Desk
2 Min Read

തിരുവനന്തപുരം: കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.

city exchange

59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.

തൃശൂര്‍- യു എ ഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട- യു എ ഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, അയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ- യു എ ഇ 3, സൗദി അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍- യു എ ഇ 7, ഖത്തര്‍ 1, തിരുവനന്തപുരം- യു എ ഇ 3, യു കെ 2, ഖത്തര്‍ 1, കോട്ടയം- യു എ ഇ 3, യു കെ 1, മലപ്പുറം- യു എ ഇ 6, കൊല്ലം- യു എ ഇ 4, ഖത്തര്‍ 1, കോഴിക്കോട്- യു എ ഇ 4, കാസര്‍ഗോഡ്- യു എ ഇ 2, എറണാകുളം- ഖത്തര്‍ 1, വയനാട്- യു എ ഇ 1 എന്നിങ്ങനെ വന്നവരാണ്.

- Advertisement -
Ad image

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!