

തലശ്ശേരി: രണ്ടാം ഗേറ്റിന് സമീപം ടാങ്കര്‍ മറിഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഗ്യാസ് നിറച്ച ടാങ്കര്‍ അമിത വേഗത്തില്‍ വളവ് തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.

സംഭവമറിഞ്ഞതോടെ സമീപവാസികള്‍ പരിഭ്രാന്തിയിലായി.
വാതക ചോര്‍ച്ച ഇല്ലെന്നറിഞ്ഞതോടെ സമാധാനമായെങ്കിലും പരിസരം ജാഗ്രതയിലാണ്.
ആര്‍ക്കും പരിക്കില്ല. സമീപത്തെ ബസ് സ്റ്റോപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ബസ് സ്റ്റോപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.

ടാങ്കറിന് വാതക ചോര്‍ച്ചയില്ലെന്നും മംഗലാപുരത്ത് നിന്നും വിദഗ്ദര്‍ എത്തിയതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.
ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

