അഖിലേഷും എന്‍ സി പിയും യു പിയില്‍ സഖ്യം

Web Desk
1 Min Read

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ശരദ് പവാറും എന്‍ സി പിയും അഖിലേഷുമായി സഖ്യത്തില്‍. ബി ജെ പി മന്ത്രി രാജിവെച്ച് അഖിലേഷിനോടൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് ബി ജെ പിയെ ഞെട്ടിച്ച് പുതിയ സഖ്യം രൂപംകൊണ്ടത്.

city exchange

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന എന്‍ സി പി ഇത്തവണ ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള അഖിലേഷിന്റെ മഴവില്‍ മുന്നണിക്കാണ് പിന്തുണയറിയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എസ് പിയും ബി ജെ പിയും തമ്മിലാണ് പോരാട്ടം ശക്തമാകുന്നതെന്നാണ് ഇത് നല്കുന്ന സൂചന. ലഖ്നൗവില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പവാര്‍ എസ് പിക്കും അഖിലേഷിനുമുള്ള പിന്തുണ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ചേരിതിരിവുണ്ടാക്കാമാണ് ഇവിടെ പലരും ശ്രമിക്കുന്നത്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്ന് പവാര്‍ പറയുന്നതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുമായുള്ള സഖ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഉത്തര്‍പ്രദേശില്‍ കാറ്റ് എസ് പിക്കും അഖിലേഷിനും അനുകൂലമായാണ് വീശുന്നതെന്നും സ്വാമി പ്രസാദ് മൗര്യയുടെ രാജി ഇതിന്റെ തുടക്കമാണെന്നും പവാര്‍ പറഞ്ഞു. ചുരുങ്ങിയത് 13 എം എല്‍ എമാരെങ്കിലും എസ് പിയിലേക്ക് കൂടുമാറുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!