

ആലുവ: ഐഎന്‍ടിയുസി ആലുവ റീജിണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായിരുന്നു കെ കരുണാകരന്‍ അനുസ്മരണവും ലീഡര്‍ പുരസ്‌കാര ദാനവും നടത്തി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു.

പുരസ്‌കാര ജേതാവ് എസ് എന്‍ കമ്മത്തിന് ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉപഹാരം സമര്‍പ്പിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കലാരംഗത്ത് 40 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച കലാഭവന്‍ റഹ്മാന് കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് മെമെന്റോ നല്‍കി ആദരിച്ചു.

ഐഎന്‍ടിയുസി റീജണല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് എം ഐ ദേവസി കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോര്‍ജ്, ബാബു പുത്തനങ്ങാടി, പി എന്‍ ഉണ്ണികൃഷ്ണന്‍, പി ബി സുനീര്‍, ജീമോന്‍ കയ്യാല, ലത്തീഫ് പൂഴിത്തറ, പി എ മുജീബ്, റഷീദ് കാച്ചാംകുഴി, സ്ലീബാ സാമുവല്‍, തോപ്പില്‍ അബു, സൈജി ജോളി, പി വി എല്‍ദോസ്, മുഹമ്മദ് സഹീര്‍, പോളി ഫ്രാന്‍സിസ്, ടി എസ് സാനു, എം എം ശിഹാബുദ്ദീന്‍, റെനീസ് സുബൈര്‍, മുംതാസ് സി കെ, രഞ്ജു ദേവസി, ബാബു സുരേഷ് എന്നിവര്‍ സംസാരിച്ചു.
