കെ കരുണാകരനെ അനുസ്മരിച്ചു

Web Desk
1 Min Read


ആലുവ: ലീഡര്‍ കെ കരുണാകരന്റെ ചരമവാര്‍ഷികം കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി ആചരിച്ചു.

city exchange

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി എ ഉള്‍പ്പെടെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയ ഭരണാധികാരിയായിരുന്നു മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ എന്ന് കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ് അനുസ്മരിച്ചു. കെ കരുണാകരന്‍ അനുസ്മരണം എറണാകുളത്ത് അധ്യാപക ഭവനില്‍ സംസ്ഥാന ഭാരവാഹികളും സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജ് പി എബ്രഹാം സ്വാഗതം പറഞ്ഞു. മുഴുവന്‍ നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍, ട്രഷറര്‍ രാജന്‍ കുരുക്കള്‍, സംസ്ഥാന ഭാരവാഹികളായ പി ഗോപാലകൃഷ്ണന്‍ നായര്‍, കെ വി മുരളി, ജെ ബാബുരാജേന്ദ്രന്‍ നായര്‍, ഡി ചിദംബരന്‍, ടി എസ് സലീം, നദീറ സുരേഷ്, ആര്‍ കുമാരദാസ്, വി മധുസൂദനന്‍, പി സി വര്‍ഗീസ്, എസ് മധുസൂദനന്‍ പിള്ള, പലേരി പത്മനാഭന്‍, ടി വിനയദാസ്, കെ സി വരദരാജന്‍ പിള്ള, സി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image

2025 ജനുവരി 21, 22, 23 തിയ്യതികളില്‍ ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!