
ചെന്നൈ: തമിഴ്നാട് മുഖ്യന്ത്രി സ്റ്റാലിന് താരമാവുന്നു. നേരത്തെ തമിഴ് രാഷ്ട്രീയത്തിലെ വീരാരാധനയും മറ്റു താരപരിവേഷങ്ങളുമാണ് നേതാക്കളെ പ്രസിദ്ധരാക്കിയിരുന്നതെങ്കില് സ്റ്റാലിന് തന്റെ നിലപാടുകളിലൂടെയും ഭരണ പരിഷ്കാരങ്ങളിലൂടെയുമാണ് പ്രസിദ്ധനാവുന്നത്.
നടുറോഡില് പോലീസിങ് വേണ്ട,തന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള് ഇവിടെ അവതരിപ്പിക്കാനാണ് ജനങ്ങള് നിങ്ങളെ നിയമ സഭയിലേക്ക് അയച്ചിരിക്കുന്നതെന്ന എം.എല്.എ മാരോടുള്ള നിര്ദ്ദേശം,

പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് നീക്കം ചെയ്യണമെന്ന നിര്ദ്ദേശം, ആരുടേയും കാലില് വീണ് നമസ്ക്കരിക്കരുത്,ആരും നിങ്ങളെക്കാള് ഉയര്ന്നവരോ താഴ്ന്നവരോ അല്ലെന്നുള്ള പ്രസ്താവന,
ഏതെങ്കിലും കുടുംബമോ വ്യക്തിയോ തമിഴ്നാട്ടില് അന്യായമായി പൊലീസ് അതിക്രമത്തിനിരയായാല് ബന്ധപ്പെട്ട പോലീസുകാരന് പിരിച്ചുവിടല് ആയിരിക്കും ശിക്ഷയെന്ന മുന്നറിയിപ്പ്,

തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കണമെന്ന അനാവശ്യവിവാദത്തിന് മുതിരരുത്,സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിനേഷന് സൗജന്യമാക്കിയത്,
ഓരോ കാര്ഡിനും മാസം നാലായിരം രൂപ വെച്ച് കൊടുക്കുന്നത് തുടരുമെന്ന പ്രഖ്യാപനം, നാടിനെ കൊള്ളയടിച്ച രാഷ്ട്രീയക്കാരുടെ അടക്കം സ്വത്തുക്കള് കണ്ടുകെട്ടുമെന്ന പ്രഖ്യാപനം, മുണ്ടും ഷര്ട്ടുമല്ലാത്ത വേഷം തനിക്കൊന്നും വേണ്ടെന്നു തുടങ്ങി നിരവധി വിപ്ലവകരമായ തീരുമാനങ്ങളാണ് സ്റ്റാലിന് എടുക്കുന്നത്. പിതാവിനെപ്പോലെ ജനകീയനായ ഭരണാധികാരിയാവാന് സ്റ്റാലിന് ശ്രമിക്കുമ്പോള് ഇന്ത്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന മുഖ്യന്ത്രിയാവുകയാണ് അദ്ദേഹമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
