

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആര്‍ എസ് എസിന്റെ രാഷ്ട്രീയ ഉപകരണമായ ബി ജെ പിയെ ഉപയോഗിച്ച് കെട്ടഴിച്ച് വിട്ടിട്ടുള്ള നവ ഫാസിസമാണു ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ എന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി പി എം ഈയിടെ നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് മനുവാദ ഹിന്ദുത്വ ഫാസിസ്റ്റു ശക്തികളെ വെള്ളപൂശുകയാണ് ചെയ്യുന്നത്. ഇന്ത്യ നേരിടുന്ന അതീവഗുരുതരമായ വെല്ലുവിളിയെ കണ്ടില്ലന്നു നടിക്കാന്‍ നടത്തുന്ന വാചക കസര്‍ത്തുകള്‍ അസംബന്ധമാണന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി എ പ്രേം ബാബു അദ്ധ്യക്ഷത വഹിച്ചു. രാജാദാസ്, ടി എല്‍ സന്തോഷ്, ബള്‍ക്കീസ് ബാനു, ബാബുജി, ഡോ. സാദശിവന്‍ നായര്‍, ഡോ. ശാലിനി, പി ജെ ജയിംസ്, എം കെ കൃഷ്ണന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

